റാമോജി ഗ്രൂപ്പ് - The desire to be different.
ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു മൾട്ടി ഡയമെൻഷനൽ കോർപ്പറേറ്റ് സ്ഥാപനമാണ് റാമോജി ഗ്രൂപ്പ്. ചെയ്യുന്ന ഏതൊരു ബിസിനസിലും ക്വാളിറ്റിയിൽ ഒരു തരിമ്പും വിട്ടുവീഴ്ചയില്ലാതെ അറുപത് വർഷത്തെ ചിട്ടയായ പ്രവർത്തന പാരമ്പര്യമുള്ള റാമോജി ഗ്രൂപ്പ് ഇന്ന് നമ്മുടെ രാജ്യത്തെതന്നെ ഏറ്റവും വൈവിധ്യമാർന്ന ബിസിനസ് ശൃംഖലകളിൽ ഒന്നായി പടർന്ന് പന്തലിച്ചിരിക്കുന്നു.
വിശാലമായ ഒരു കാഴ്ചപ്പാടിന്റെയും ദീർഘവീക്ഷണങ്ങളുടെയും മൂല്യങ്ങളുടേയും പിൻബലത്തിൽ എന്റർടെയ്ൻമെന്റ്, ഫിലിം പ്രൊഡക്ഷൻ, മീഡിയ- പ്രിന്റ് & ടെലിവിഷൻ, ഡിജിറ്റൽ മീഡിയ & എഫ്എം റേഡിയോ, ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ, ഫുഡ് ആൻഡ് ബിവറേജസ്, ഫിനാൻഷ്യൽ സർവീസസ്, തീമാറ്റിക് ടൂറിസം തൊട്ട്, പകരംവയ്ക്കാനില്ലാത്തത്ര സമഗ്രമായ ഫിലിംമേക്കിങ് ഇൻഫ്രാസ്ട്രക്ച്ചറോടുകൂടിയ ലോകത്തെ ഏറ്റവും വലിയ ഫിലിം സ്റ്റുഡിയോ കോംപ്ലക്സ്, ഫിലിംമേയ്ക്കിങ് എജ്യുക്കേഷൻ, ഹെൽത്ത് ആൻഡ് വെൽനെസ് എന്നീ മേഖലകളിൽ വരെ അതിന്റെ ഉജ്ജ്വല സേവനങ്ങളുമായി റാമോജി ഗ്രൂപ്പ് ജനമനസ്സുകളിൽ അതിന്റെതായ ബഹുമാന്യമായ ഒരു സ്ഥാനം ഊട്ടിയുറപ്പിച്ചിട്ടുണ്ട് .