ചലച്ചിത്രനിർമ്മാണത്തിന്റെ ഒന്നിലധികം മേഖലകളില്‍ ആഴമേറിയ, സ്വയം പഠിക്കാവുന്ന, സൗജന്യമായ ഓൺലൈൻ കോഴ്‌സുകൾ വാഗ്ദാനം ചെയ്യുന്ന ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് റാമോജി അക്കാദമി ഓഫ് മൂവീസ് (RAM അഥവാ റാം). ലോകത്തിലെ ഏറ്റവും വലിയ ഫിലിം സിറ്റിയായ റാമോജി ഫിലിം സിറ്റിയുടെ ഒരു സംരംഭമാണ് റാം എന്ന് ഞങ്ങൾ സ്നേഹപൂർവ്വം വിളിക്കുന്ന ഈ ഡിജിറ്റൽ പ്ലാറ്റ്ഫോം.